തൃശൂർ: ഇടിമിന്നലേറ്റ് വീടിന്റെ ചുമര് വീണു മൂന്നു പേർക്ക് പരിക്ക്. ചാവക്കാട് മണത്തല വിശ്വനാഥക്ഷത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജ്, ഭാര്യ സ്മൃതി(മുൻ നഗരസഭാ കൗൺസിലർ), മകൾ ധ്വനി എന്നിവർക്കാണ് പരിക്കേറ്റത്.
ശക്തമായ ഇടിമിന്നൽ വീടിന്റെ ചുമരിൽ പതിക്കുകയും ചുമർ തകർന്നു ഉറങ്ങിക്കിടന്നിരുന്ന ഇവരുടെ ദേഹത്തേക്ക് തെറിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
