ഫിഫ റാങ്കിങിൽ ചരിത്രം കുറിച്ച് മൊറോക്കോ; ഇന്ത്യ 141-ാം സ്ഥാനത്ത്

News Desk
1 Min Read

സൂറിച്ച്: ഫിഫയുടെ ഏറ്റവും പുതിയ പുരുഷ ഫുട്ബോൾ ലോക റാങ്കിങ് പട്ടിക പുറത്തുവന്നു. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തിയ മൊറോക്കോ ചരിത്രനേട്ടം സ്വന്തമാക്കി. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംനേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടവും മൊറോക്കോ സ്വന്തമാക്കി. മൂന്ന് സ്ഥാനങ്ങൾ താഴേക്ക് പോയ ഇന്ത്യ 141-ാം റാങ്കിലെത്തി.

ലോകകപ്പ് ജേതാക്കളായ സ്പെയ്ൻ ഒന്നാം സ്ഥാനം നിലനിർത്തി. അർജന്റീന രണ്ടാം സ്ഥാനത്തും ഫ്രാൻസ് മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. മൊറോക്കോയുടെ മുന്നേറ്റത്തോടെ പോർച്ചുഗൽ ആറാം സ്ഥാനത്തേക്കും ബ്രസീൽ ഏഴാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 3-0ന് തോറ്റതാണ് ഇന്ത്യയുടെ റാങ്കിങ്ങിലെ ഇടിവിന് കാരണമായത്. ഇന്ത്യക്ക് 1079.99 പോയിന്റാണുള്ളത്. ലിബിയയാണ് റാങ്കിങ്ങിൽ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത്. ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 106-ാം റാങ്കിലെത്തി. മൊറോക്കോയുടെ അഞ്ചാം സ്ഥാനം രാജ്യത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച റാങ്കിങ് കൂടിയാണ്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!