പത്മജയുടെ മടങ്ങി വരവ്; കോണ്‍ഗ്രസിൽ അനിശ്ചിതത്വം തുടരുന്നു

News Desk
1 Min Read

തിരുവനന്തപുരം: ബിജെപി വിട്ട പത്മജയുടെ കോണ്‍ഗ്രസിലേക്കുള്ള മടങ്ങി വരവില്‍ അനിശ്ചിതത്വം തുടരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ ഈ വരവിനെ സ്വാഗതം ചെയ്‌തെങ്കിലും കെപിസിസി വക്താവ് ജിന്റോ ജോണും മറ്റും എതിര്‍ത്ത് രംഗത്തെത്തിയതോടെയാണ് അനിശ്ചിതത്വം രൂപപ്പെട്ടത്.

കോണ്‍ഗ്രസിലാണ് ചേരുന്നതെങ്കില്‍ പാര്‍ട്ടി നേതൃത്വമാണ് ബാക്കി കാര്യം തീരുമാനിക്കേണ്ടതെന്നും താന്‍ അഭിപ്രായം പറയുന്നില്ലെന്നുമായിരുന്നു സഹോദരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്ത്രി കെ മുരളീധരന്റെ പ്രതികരണം. കെപിസിസി അധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പരസ്യ പ്രതികരണങ്ങള്‍ക്ക് മുതിരേണ്ടതില്ലെന്നാണ് പത്മജയുടെയും അനുകൂലികളുടെയും നിലപാട്. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് പത്മജ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!