രാത്രി 11മണി മുതൽ പുലർച്ചെ 5 മണി വരെ ചാർജിങ്ങിന് നിയന്ത്രണം; ട്രെയിനുകളിൽ കടുത്ത നിയന്ത്രണവുമായി റെയിൽവേ

News Desk
1 Min Read

മുംബൈ: ട്രെയിനുകളിലെ രാത്രി മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയിൽവേ.
രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാൻ എല്ലാ സോണുകൾക്കും നിർദേശം നൽകി. ചാർജിങ് പോയിന്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മിന്നൽ പരിശോധന നടത്താനും നിർദേശം നൽകി. നിയമം നടപ്പിലാക്കാത്ത ട്രെയിനുകളിലെ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകും.

2014 ൽ റെയിൽവേ ബോർഡ് കൊണ്ടുവന്ന നിയമമാണ് കർശനമായി പാലിക്കാൻ സോണുകൾക്ക് കത്ത് നൽകിയത്. കഴിഞ്ഞ വെളളിയാഴ്ച്ച മുംബൈ – ഹൗറ മെയിലിൽ വച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഒഡീഷയിൽ വച്ച് എസി കോച്ചിൽ പവർബാങ്ക് പൊട്ടിത്തെറിച്ചായിരുന്നു അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ജീവനക്കാർക്ക് വീഴ്ച്ചയുണ്ടായതായി റെയിൽവെ വിലയിരുത്തി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!