അപകീർത്തിക്കേസ്: യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട്

News Desk
1 Min Read

ന്യൂഡൽഹി: 2018 ലെ അപകീർത്തിക്കേസിൽ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി. ബിജെപി ഐടി സെൽ പാർട് 2 എന്ന പേരിൽ  ധ്രുവ് റാഠി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയുമായി ബന്ധപ്പെട്ട് വികാസ് പാണ്ഡെ എന്ന വികാസ് സാംകൃത്യായൻ നൽകിയ പരാതിയിലാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അനം റഈസ് ഖാൻ വാറണ്ട് പുറപ്പെടുവിച്ചത്. തുടർനടപടികൾക്കായി കേസ് ഡിസംബർ മൂന്നിലേക്ക് മാറ്റി. 

ഹാജരാകാനുള്ള നോട്ടീസ് നൽകാനെത്തിയ കോടതി ഉദ്യോഗസ്ഥൻ, വീട് പൂട്ടിക്കിടക്കുകയാണെന്ന് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഒക്ടോബർ 17 ന് ധ്രുവ് റാഠിക്ക് ജാമ്യം ലഭിക്കാവുന്ന വാറണ്ട് അയച്ചിരുന്നു. കൂടാതെ, ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വിലാസത്തിലേക്ക് റാഠിക്ക് പുതിയ സമൻസ് അയക്കാനും കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെ ഒക്ടോബർ 31 ന് ധ്രുവ് റാഠിക്കെതിരെ കോടതി വീണ്ടും വാറണ്ട് പുറപ്പെടുവിച്ചു.

ധ്രുവ് റാഠി വിദേശത്താണ് താമസിക്കുന്നതെന്നും ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് ഇന്ത്യയിലെത്തിയതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 2019 ജൂലൈയിലാണ് ഈ കേസിൽ ധ്രുവ് റാഠിക്ക് ആദ്യമായി സമൻസ് അയച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!