യുക്രെയ്‌നില്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാൻ്റിൽ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

News Desk
1 Min Read

കീവ്: യുക്രെയ്‌നില്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാൻ്റിൽ നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം.യുക്രെയ്നിലെ സുമിയിൽ ഇന്ത്യൻ പൗരനായ രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും ഗ്രൂപ്പ് ഫാർമസ്യൂട്ടിക്കൽ പ്ലാൻ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് ഫാക്ടറിയിൽ വൻ തീപിടുത്തമുണ്ടാകുകയും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

ഏകദേശം 400 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ. ഇന്ത്യൻ വേരുകളുള്ള ഒരു യുക്രെയ്നിയൻ കമ്പനിയായാണ് കുസും ഗ്രൂപ്പ് അറിയപ്പെടുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്തും ഈ പ്ലാൻ്റ് സുമിയിൽ പ്രവർത്തനം തുടരുകയായിരുന്നു. ഇതിനുമുമ്പ് 2025 ഏപ്രിലിലും കീവിലുള്ള ഇതേ കമ്പനിയുടെ ഒരു വലിയ മരുന്ന് വെയർഹൗസ് റഷ്യൻ ആക്രമണത്തിൽ തകർക്കപ്പെട്ടിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!