ഫ്‌ളൈദുബായ് വിമാനത്തിലെ സഹ പൈലറ്റ് നടത്തിയത് ‘ഭീകരപ്രവർത്തനം’; സ്ഥിരീകരിച്ച് യുഎഇ

News Desk
1 Min Read

ദുബായ്: ദുബായിൽനിന്ന് ടെൽഅവീവിലേക്ക് പോയ ഫ്‌ളൈദുബായ് വിമാനത്തിന്റെ കോക്പിറ്റിനുള്ളിലുണ്ടായത് ഭീകരപ്രവർത്തനമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് യുഎഇ. സംഭവവുമായി നടത്തിയ അന്വേഷണത്തിൽ സഹപൈലറ്റ് ഭീകരപ്രവർത്തനം നടത്താൻ ശ്രമിച്ചതായി കണ്ടെത്തിയതായാണ് പ്രഖ്യാപനം. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന യുഎഇ ഫെഡറൽ പ്രോസിക്യൂട്ടർ കൗൺസിലർ ഡോ. ഹമദ് സൈഫ് അൽ ഷംസിയാണ് ഇക്കാര്യം അറിയിച്ചത്. 

കോക്പിറ്റിനുള്ളിൽ വെച്ച് പൈലറ്റിനെ ‘ക്രാഷ് ആക്സ്’ (അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന കോടാലി) ഉപയോഗിച്ച് ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. തന്റെ പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു പൈലറ്റിന് നേരെ ആക്രമണം നടത്തി നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമമെന്നും ഡോ. ഹമദ് സൈഫ് അൽ ഷംസി വിശദീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും അതിനു പിന്നിലെ ഉദ്ദേശ്യങ്ങളും സംബന്ധിച്ചുള്ള അന്വേഷണം ഇപ്പോഴും തുടുരകയാണ്. ഇതിന് പിന്നിലുള്ള മറ്റു കണ്ണികളെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും യുഎഇ പ്രോസിക്യൂട്ടർ പറഞ്ഞു. സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കുന്നതിനൊപ്പം, ഡിജിറ്റൽ തെളിവുകളടക്കം വിശകലനം ചെയ്യുന്ന നടപടികളും അധികൃതർ നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.

ഫ്‌ളൈദുബായ് വിമാനത്തിലുണ്ടായത് ഗുരുതരമായ ഭീകരപ്രവർത്തനമെന്ന് യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേലടക്കം നേരത്തെ ആരോപിച്ചു. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത്ത് മച്ചാറിനെ യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് പ്രശംസിച്ചിരുന്നു.

 …..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!