45 കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം: ആൺസുഹൃത്ത് അറസ്റ്റിൽ

News Desk
1 Min Read

കൊല്ലം: കൊല്ലം അഞ്ചലിൽ 45 കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഇടമുളക്കൽ വാഴോട് സ്വദേശി ലിസിക്കാണ് പൊള്ളലേറ്റത്. സംഭവത്തിൽ ആൺസുഹൃത്തായ റെജി എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. കല്ലമ്പലം സ്വദേശിയാണ് ഇയാൾ.

ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ലിസിയുടെ ദേഹത്ത് തിന്നർ ഒഴിച്ച ശേഷം പ്രതി തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം. മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ ലിസി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ലിസി ഹോം നഴ്സിംഗ് ജോലിക്ക് പോകുന്നത് റെജിക്ക് ഇഷ്ടമല്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!