പോലീസ് ചമഞ്ഞെത്തി; തോക്കിൻമുനയിൽ 17കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

News Desk
1 Min Read

ന്യൂഡൽഹി: പോലീസ് ചമഞ്ഞെത്തിയ മൂന്നംഗ സംഘം പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സൗത്ത് ഡൽഹിയിലെ കൽകാജിയിൽ ക്ഷേത്രത്തിനു സമീപമുള്ള പാർക്കിൽ തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

ക്ഷേത്രദർശനത്തിനു ശേഷം ആൺസുഹൃത്തിനൊപ്പം പാർക്കിലിരിക്കെയാണ് ക്രൂരത അരങ്ങേറിയതെന്ന് പെൺകുട്ടി പരാതിയിൽ പറഞ്ഞു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പാർക്കിലിരിക്കവേ 25–30 വയസ്സ് തോന്നിക്കുന്ന മൂന്നു പേർ പൊലീസ് ആണെന്നു പറഞ്ഞ് ഇരുവരെയും സമീപിച്ചു. തുടർന്ന് ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. തോക്കും കത്തിയും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് റിപ്പോർട്ട്.

എട്ടേമുക്കാലോടെ സ്റ്റേഷനിലേക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോഴാണ് ആക്രമണം പുറത്തറിയുന്നത്. പൊലീസ് ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലേക്കു മാറ്റി മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ഒഖ്‍ല മന്തി സ്വദേശിയായ ആസിഫ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പിടികൂടാൻ എത്തിയപ്പോൾ പൊലീസിനു നേരെ മൂന്നു തവണ വെടിയുതിർത്തെങ്കിലും പ്രതിയുടെ വലതു കാലിൽ വെടിവച്ച് പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. മറ്റു രണ്ടു പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പ്രതികളിലേക്ക് എത്തുന്നതിനായി പാർക്കിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ പത്തു ദിവസത്തിനിടെ ഡൽഹിയിൽ ഇത് നാലാം തവണയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിന് ഇരയാകുന്നുത്. സെപ്റ്റംബർ 13ന് നോർത്ത് വെസ്റ്റ് ഡൽഹിയിലെ സ്വരൂപ് നഗറിൽവച്ച് പതിനേഴുകാരിയെ നാലു പേർ ചേർന്ന് ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. സെപ്റ്റംബർ 16ന് നോർത്ത് ഡൽഹിയിലെ ഒരു കടയിൽ കയ്യും കാലും കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ പെൺകുട്ടിയും പീഡിപ്പിക്കപ്പെട്ടിരുന്നു. സെപ്റ്റംബർ 21ന് ആറു വയസ്സുള്ള പെൺകുട്ടിയെ സെൻട്രൽ ഡൽഹിയിലെ കിഷൻ ഗഞ്ചിൽ വച്ച് 34കാരൻ പീഡനത്തിനു വിധേയയാക്കി. ഈ പരമ്പരയിലെ അവസാനത്തേതാണ് കർകാജി പാർക്കിൽ‍ തിങ്കളാഴ്ച നടന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!