നടപടിയിൽ പ്രതിഷേധം: ട്രംപിനെ ബഹിഷ്കരിച്ച് ടിവി ചാനലുകൾ

News Desk
1 Min Read

വാഷിങ്ടൻ: വൈറ്റ് ഹൗസ് വളപ്പിലെ പുതിയ ഹെലികോപ്റ്റർ ലാൻഡിങ് പാഡിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് പ്രമുഖ ടിവി ചാനലുകൾ. സിഎൻഎൻ അടക്കം 3 മാധ്യമങ്ങളെ വൈറ്റ് ഹൗസ് റിപ്പോർട്ടിങ്ങിൽനിന്ന് വിലക്കിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയിൽ പ്രതിഷേധിച്ചാണിത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാട മുറിച്ച് ഹെലിപാഡ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങാണു ബഹിഷ്കരിച്ചത്.

എംഎസ് നൗ, സിഎൻഎൻ, പൊളിറ്റിക്കോ എന്നീ മാധ്യമങ്ങളെയാണു കഴിഞ്ഞദിവസം വൈറ്റ് ഹൗസിൽ വിലക്കിയത്. സിഎൻഎന്നിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണു എബിസി, സിബിഎസ്, എൻബിസി, ഫോക്സ് ന്യൂസ് എന്നീ ചാനലുകൾ ട്രംപിന്റെ ഹെലിപാഡ് ഉദ്ഘാടനം സംഘടിതമായി ബഹിഷ്കരിച്ചത്.

ബഹിഷ്കരണത്തോടു പ്രതികരിക്കാതിരുന്ന ട്രംപ്, ഇന്ന് വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ചൈന പ്രസിഡന്റ് ഷി ചിൻപിങ് പുതിയ ഹെലിപാഡ് കണ്ട് അദ്ഭുതപ്പെടുമെന്ന് സമൂഹമാധ്യമത്തിൽ കുറിച്ചു. അതിനിടെ, വൈറ്റ് ഹൗസിൽ വിലക്കു നേരിടുന്ന മാധ്യമങ്ങൾ കോടതിയെ സമീപിച്ചിട്ടുണ്ട്. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!