പങ്കാളി മറ്റൊരാൾക്കൊപ്പം കാറിൽ, തടഞ്ഞ യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു

News Desk
1 Min Read

ലക്നൗ: റോഡിലെ തർക്കത്തെ തുടർന്ന് യുവാവ് യുവതിയെ കാറിടിപ്പിച്ചു. ബോണറ്റിൽ വീണ യുവതിയുമായി കാർ അൽപദൂരം സഞ്ചരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജനേശ്വർ മിശ്ര പാർക്കിന് സമീപമായിരുന്നു സംഭവം.

ഇരയായ യുവതി, തന്റെ പങ്കാളിയെ മറ്റൊരു യുവതിക്കൊപ്പം കണ്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. കാർ തടയാൻ യുവതി ശ്രമിച്ചു. തർക്കത്തിനിടെ യുവാവ് വാഹനം വേഗത്തിൽ മുന്നോട്ട് എടുത്ത് യുവതിയെ ഇടിച്ചു. ബോണറ്റിൽ വീണ യുവതിയുമായി കാർ ഓടിച്ച് മുന്നോട്ടുപോയി. യുവതി ബോണറ്റിൽനിന്ന് താഴെ വീണതോടെ യുവാവ് സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

സ്ഥലത്തേക്ക് ഓടിയെത്തിയ ആളുകൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. യുവതിക്ക് പരുക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

വീഡിയോ

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!