തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം തുടരുമെന്നും ഈ പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താനോ അത്ഭുതങ്ങൾ പ്രവർത്തിക്കാനോ കഴിയില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുണ്ടെന്നും എല്ലാപേരുടെയും സഹകരണം അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വൈദ്യുതി നിയന്ത്രണത്തിൽ ഏകീകൃത സമയക്രമം കൊണ്ടുവരുമെന്നും ഒരാഴ്ച ഒരേ സമയത്ത് പവർകട്ട് നടപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ധാരണാപത്രത്തിൽ ഒപ്പിട്ടതാണ്, പി എം ശ്രീ വേഗത്തിൽ നടപ്പാക്കണമെന്ന് സംസ്ഥാനത്തിന് കത്തയച്ച് കേന്ദ്രം
ഉപഭോക്താവിന്റെ രജിസ്റ്റർ ചെയത മൊബൈൽഫോണിൽ പവർകട്ടിന്റെ സമയത്തിന് ഒന്നര മണിക്കൂർ മുമ്പ് തന്നെ എസ്എംഎസ് സന്ദേശം എത്തുന്ന രീതിയിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ‘വിത്ത് യു’ എന്ന ആപ്പിലൂടെയാണ് ഇത്തരത്തിൽ സന്ദേശം അയക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഈ ആപ്പ് ഉപഭോക്താക്കൾ ഡൗൺലോഡ് ചെയ്യേണ്ടതില്ല.
‘കഴിഞ്ഞ വർഷം ഈ സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ ആയിരത്തിലധികം മെഗാവാട്ടിന്റെ വൈദ്യുതിയുടെ ആവശ്യമാണ് വർദ്ധിച്ചിരിക്കുന്നത്. കൂടുതലായി നിർമ്മിച്ച കെട്ടിടങ്ങളിലെ ഫാനും എസിയും, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് എന്നിവ കൂടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രിയിലാണ്. അതിനാൽ പീക്ക് മണിക്കൂറുകൾ കൂട്ടാനും ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുന്നതിനും നിർബന്ധിതരാകുന്ന സാഹചര്യമാണുള്ളത്.’- അദ്ദേഹം പറഞ്ഞു.വൈദ്യുതിയുടെ ഉപയോഗം കൂടുകയും ഉല്പാദനം കുറയുകയുമാണ് ചെയ്തത്.
പെട്ടെന്ന് ഏതെങ്കിലും മാർക്കറ്റിൽ പോയി വാങ്ങാവുന്ന ഒരു കാര്യമല്ല ഇത്. ഇതുമായി ബന്ധപ്പെട്ട് ഒരു കരാറിൽ ഏർപ്പെടണമെങ്കിൽ ടെൻഡർ ക്ഷണിക്കുകയും റെഗുലേറ്ററി കമ്മീഷന്റെ ഉൾപ്പെടെ അനുമതി വാങ്ങിയുള്ള ദീർഘകാല പ്രക്രിയയാണ്. പ്രതിസന്ധി പെട്ടെന്ന് പരിഹാരിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ജനങ്ങൾ സാഹചര്യം മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
