സഊദി പ്രവാസികൾക്ക് നൊമ്പരമായി തൃശൂരിലെ അപകടം; അപകടത്തിൽ മരിച്ച യുവാവ് സഊദി പ്രവാസി, മലയാളി സമൂഹത്തിന് നോവായി ദമ്പതികളുടെയും കുഞ്ഞിന്റെയും വേർപാട്

malayalampress
1 Min Read

ദമാം/തൃശൂർ: ശനിയാഴ്ച അർധരാത്രി തൃശൂർ കുന്നംകുളത്തുണ്ടായ ദാരുണമായ വാഹനായപകടം സഊദി പ്രവാസികളെയും ഏറെ നൊമ്പരപ്പെടുത്തി. സഊദി പ്രവാസിയായ ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മരണമാണ് സഊദി മലയാളി സമൂഹത്തെ ഏറെ ദുഖിതരാക്കിയത്. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ സഫ്ന (25), മൂന്ന് വയസ്സുകാരനായ മകൻ യമിൽ ഐബക്ക് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.

കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാർ അഖ്റബിയയിലുള്ള ഒരു ഗ്രോസറിയിൽ ജീവനക്കാരനായിരുന്നു മുനീർ. കഴിഞ്ഞ ജൂലൈ മാസത്തിലാണ് അദ്ദേഹം അവധിക്ക് നാട്ടിലേക്ക് പോയത്. അവധി ആഘോഷിച്ച് മടങ്ങാനിരിക്കെയാണ് പ്രവാസി മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് മുനീറിന്റെയും കുടുംബത്തിന്റെയും അപ്രതീക്ഷിത വേർപാട്.

അപകടം ഫോൺ വിളിക്കാൻ ബൈക്ക് റോഡരികിൽ നിർത്തിയപ്പോൾ

കുന്നംകുളത്തു നടന്ന ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. യാത്രാമധ്യേ ഫോൺ വന്നതിനെ തുടർന്ന് റോഡരികിൽ ബൈക്ക് നിർത്തി സംസാരിക്കുമ്പോഴാണ് അതേ ദിശയിൽ നിന്നെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഇടിച്ചതിന്റെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്ന മൂന്നുപേരും 50 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തുണ്ടായിരുന്ന കെഎസ്ഇബി ട്രാൻസ്ഫോമറിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.

ട്രാൻസ്ഫോമറിലെ വൈദ്യുതി കമ്പികൾ പൊട്ടിവീണത് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായി

ട്രാൻസ്ഫോമറിലെ വൈദ്യുതി കമ്പികൾ പൊട്ടിവീണത് ആദ്യഘട്ടത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കൾ വാഹനം ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

വെള്ളിയാഴ്ച രാത്രി കയ്പമംഗലം പനമ്പിക്കുന്ന് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിച്ചതിന്റെ തീരാവേദന നിലനിൽക്കെയാണ് വീണ്ടുമൊരു ദുരന്തം. ഡിണ്ടിഗൽ സ്വകാര്യ എൻ

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!