“ജാതി ഭ്രാന്തുള്ളവരുമായി ഇടത് പക്ഷത്തുള്ളവർക്ക് ബന്ധം”; പിണറായി വിജയനെതിരെ വിമർശനവുമായി ബിനോയ് വിശ്വം

News Desk
1 Min Read

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ നിശിത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജാതി ഭ്രാന്തുള്ളവരുമായി ഇടത് പക്ഷത്തുള്ളവർക്ക് ബന്ധമെന്ന് ബിനോയ് വിശ്വം ആരോപിച്ചു.

സിപിഐയ്ക്ക് കാറിൽ വച്ചോ പുറത്ത് വച്ചോ അത്തരക്കാരുമായി ബന്ധമില്ല. സിപിഐ ചർച്ചകളുടെ പാർട്ടിയാണ്. ആരെയും ഭയക്കുന്ന ശീലം സിപിഐക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

അതേസമയം വിവാദമായ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കാന്തപുരത്തെയും ബിനോയ് വിശ്വം വിമർശിച്ചു. അന്ധമായ ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കാനാണ് ശ്രമം. മുസ്ലീം ലീഗുമായി വിയോജിപ്പുള്ളത് രാഷ്ട്രീയത്തിലാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ഇസ്ലാം എന്നാൽ സ്ത്രീ വിരുദ്ധമെന്ന് പറയുന്ന ഒരു മതപണ്ഡിതനെയും കമ്മ്യൂണിസ്റ്റ് പാർട്ടി വാഴ്ത്തില്ല. കമ്യൂണിസ്റ്റ് പാർട്ടി എന്നും സ്ത്രീപക്ഷത്താണെന്നും ബിനോയ് വിശ്വം പറഞ്ഞു. ലോകവും കാലവും മാറുകയാണ്. പുതിയ തലമുറയ്ക്കൊപ്പം ആണ് സിപിഐ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!