ദുബൈ: പ്രവാസികളിൽ നിന്ന് ആധാറും എമിറേറ്റ്സ് ഐഡിയും നിർബന്ധമായി ശേഖരിക്കുന്നതായി പരാതി. നാട്ടിൽ പ്രവർത്തിക്കുന്നതായി പറയപ്പെടുന്ന ‘ജനകീയ ഐക്യവേദി’യുടെ UAEയിലെ പോഷക ഘടകമെന്ന പേരിൽ പ്രവർത്തിക്കുന്ന WhatsApp കൂട്ടായ്മയാണ് നിർബന്ധ പൂർവ്വം ഇവ ശേഖരിക്കുന്നത്. കൂട്ടായ്മയിൽ അംഗളാകുന്നതിനും ജോലി വാഗ്ദാനങ്ങൾ നൽകുന്നതിനുമൊപ്പമാണ് പ്രവാസികളിൽ നിന്ന് ആധാർ കാർഡിന്റെയും എമിറേറ്റ്സ് ID-യുടെയും പകർപ്പുകൾ നിർബന്ധമായി ശേഖരിക്കുന്നതായി ആരോപണം ഉയരുന്നത്. സംഭവത്തിൽ നിരവധി പ്രവാസി മലയാളികൾ ആശങ്ക പ്രകടിപ്പിച്ചതായാണ് വിവരം.
ഗ്രൂപ്പിൽ അംഗമാകുന്നതിനും ചില സേവനങ്ങളുമായി ബന്ധപ്പെട്ട നടപടികൾക്കുമായി വ്യക്തികളുടെ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുന്നതായും, രേഖകൾ നൽകാത്തവർക്ക് അംഗത്വമോ ബന്ധപ്പെട്ട അവസരങ്ങളോ ലഭിക്കില്ലെന്ന തരത്തിലുള്ള സമ്മർദ്ദം ഉണ്ടായതായും അംഗങ്ങൾ പരാതിപ്പെടുന്നു.
ആധാർ കാർഡും എമിറേറ്റ്സ് ID-യും പോലുള്ള പ്രധാന തിരിച്ചറിയൽ രേഖകൾ എന്ത് ആവശ്യത്തിനാണ് ശേഖരിക്കുന്നത്, അവ എവിടെയാണ് സൂക്ഷിക്കുന്നത്, ആരാണ് അവ കൈകാര്യം ചെയ്യുന്നത്, മൂന്നാം കക്ഷികൾക്ക് കൈമാറുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ വിശദീകരണം ജനകീയ ഐക്യവേദിയുടെ നേതൃത്വത്തിൽ നിന്നുപോലും ലഭിച്ചിട്ടില്ലെന്നതാണ് പ്രവാസികളുടെ പരാതി.. ഇതിന്റെ ആവശ്യകത എന്തിനാണ് എന്ന് ചോദിക്കുന്ന അംഗങ്ങളെ വാട്സ്ആപ് ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്യുകയുമാണ് നടക്കുന്നത്.
ഇന്ത്യയിലെ UIDAIയുടെ ഔദ്യോഗിക മാർഗനിർദേശങ്ങൾ പ്രകാരം ആധാർ authentication-നായി വ്യക്തിയുടെ സമ്മതവും authentication-ന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നതും ആവശ്യമാണ്. ജോലി വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തിലും ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടോ എന്നത് പരിശോധിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
അതേസമയം, രേഖകൾ ശേഖരിക്കുന്നതിന്റെ പിന്നിൽ നിയമവിരുദ്ധമായ ഉദ്ദേശ്യമുണ്ടെന്നും , ബന്ധപ്പെട്ട സംഘം ഏതെങ്കിലും ‘അന്തർദേശീയ മാഫിയ’ ശൃംഖലയുടെ ഭാഗമാണോ എന്നും ശേഖരിക്കുന്ന ആധാർ കാർഡ് വെച്ച് മറ്റു നിയമവിരുദ്ധമായ പ്രവർത്തികൾക് ഉപയോഗിക്കുന്നുണ്ടോ എന്നുമാണ് ഇപ്പോൾ അംഗങ്ങൾക്കുള്ള ആശങ്ക. തിരിച്ചറിയൽ രേഖകളുടെ നിർബന്ധിത ശേഖരണത്തെക്കുറിച്ചുള്ള പരാതികൾ ഉയർന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട ഇന്ത്യൻ അധികൃതർ വിഷയത്തെ ഗൗരവമായി പരിശോധിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
ആധാർ, Emirates ID തുടങ്ങിയ രേഖകൾ ദുരുപയോഗം ചെയ്യപ്പെടുകയോ അനധികൃതമായി കൈമാറപ്പെടുകയോ ചെയ്താൽ വ്യക്തികളുടെ സ്വകാര്യതയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ആധാർ കാർഡും Emirates ID-യും എന്തിനാണ് ശേഖരിക്കുന്നത്, ആരാണ് വിവരങ്ങളുടെ custodian, എത്രകാലം സൂക്ഷിക്കും, ഏത് നിയമപരമായ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ശേഖരണം നടത്തുന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുകയും, പരാതികളിൽ സമഗ്രമായ അന്വേഷണം നടത്തുകയും വേണമെന്നാണ് പ്രവാസി സമൂഹത്തിൽ നിന്ന് ഉയരുന്ന പ്രധാന ആവശ്യം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
