ചെന്നൈ: തമിഴ്നാട് ഈറോഡില്‍ സ്കൂള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ഈറോഡ് സ്വദേശിയായ ബി അറുമുഖം ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സ്കൂളിലെ മുന്‍ പാചകത്തൊഴിലാളി ആലമ്മാളിനെ അടുത്തിടെ സ്കൂളില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പകയിലാണ് സ്കൂളിലെ സൗജന്യ പ്രഭാത ഭക്ഷണത്തിലെ സാമ്പാറില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ചത്.
എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഉപയോഗിച്ചാണ് ഇയാള്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ചത്. പുതിയ വസ്ത്രം വാങ്ങിനല്‍കാം എന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ കുട്ടിയെ സമീപിച്ചത്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കും മുന്‍പ് അധ്യാപകര്‍ രുചിച്ചു നോക്കണം. അധ്യാപികയ്ക്കായി മാറ്റിവച്ച പാത്രത്തിലെ സാമ്പാറില്‍ ആണ് കുട്ടി വിഷം കലര്‍ത്തിയത്. കുട്ടിയുടെ കൈയില്‍ മഞ്ഞനിറം കണ്ടതോടെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് കുട്ടി കുറ്റം സമ്മതിക്കുകയുമായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
