പോലീസ് ജീപ്പിടിച്ച് പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചില്ല; നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

News Desk
0 Min Read

തൃശൂര്‍: പോലീസ് ജീപ്പിടിച്ച് പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാതിരുന്നതിന് തൃശൂര്‍ പുതുക്കാട് സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ നടപടി. നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

എസ് ഐ. സി എം മഹേഷ്, സി പിമാരായ എം യു ഫൈസല്‍, ഇ സി യദുകൃഷണന്‍, പി ഡി നവീന്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് തൃശൂര്‍ ഡി ഐ ജി. ടി നാരായണന്‍ നടപടി സ്വീകരിച്ചത്.

ജൂലൈ 19നായിരുന്നു സംഭവം. തട്ടുകടയില്‍ അടിയുണ്ടാക്കിയ ക്രിമിനല്‍ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പോലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരുക്കേല്‍ക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് വീണ അഭിഷേകിനെ പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നാണ് പരാതി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!