ബിഹാറിൽ ബോട്ട് മറിഞ്ഞ് അപകടം, 11 പേർ മരിച്ചു

News Desk
0 Min Read

ഹാജിപൂർ: ബിഹാറിൽ ബോട്ട് മറിഞ്ഞ് അപകടം. ഹാജിപൂർ ജില്ലയിലെ റാംപൂർ ശ്യാംചന്ദ് ഗ്രാമത്തിന് സമീപം ഗംഗാ നദിയിലാണ് അപകടമുണ്ടായത്. 11 പേർ മരിച്ചതായാണ് വിവരം. 20 ഓളം പേർ സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്. അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. രാഘോപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഒരു വിരുന്നിൽ പങ്കെടുക്കാനായി പോയവരാണ് അപകടത്തിൽപ്പെട്ടത്. 11 പേർ മരിച്ചതായും മറ്റ് അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും വൈശാലി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!