പ്രവാചക പ്രകീർത്തനവുമായി നബിദിനാഘോഷം ഇന്ന്: നാടെങ്ങും പ്രവാചക പ്രകീർത്തന സദസ്സുകളും വിവിധ ആഘോഷ പരിപാടികളും

News Desk
0 Min Read

മലപ്പുറം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് നാടെങ്ങും പ്രവാചക പ്രകീർത്തന സദസ്സുകളും വിവിധ ആഘോഷ പരിപാടികളും നടക്കും. മദ്രസ, മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നബിദിന റാലിയും സമ്മേളനങ്ങളും നടക്കും. പ്രവാചകന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. പലയിടങ്ങളിലും അന്നദാനവുമുണ്ടാകും.

മഅദിൻ അക്കാദമിയുടെ നേതൃത്വത്തിൽ ഇന്നലെ മലപ്പുറം നഗരത്തിൽ നടന്ന മീലാദ് സ്നേഹറാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. നാളെ പുലർച്ചെ പ്രവാചക പ്രകീർത്തന സദസ്സുകളോടെയാണ് പള്ളികളിൽ നബിദിനച്ചടങ്ങുകൾ തുടങ്ങുക. ദഫും സ്കൗട്ടും ഉൾപ്പെടെ കുട്ടികളുടെ കലാപ്രകടനങ്ങളുടെ അകമ്പടിയോടെ നാടെങ്ങും മീലാദ് റാലികൾ നടക്കും. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!