ബിജെപി വിട്ട് ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

News Desk
1 Min Read

ആലപ്പുഴ: ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പ്രാഥമിക അം​ഗത്വവും രാജിവെച്ചു. കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും. ആലപ്പുഴയിലെ പൊതുവേദിയിൽ വച്ചായിരുന്നു പ്രഖ്യാപനം. കണച്ചികുളങ്ങര ദേവീ ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കവെയാണ് രാജി പ്രഖ്യാപിച്ചത്.

2021ലാണ് ബിജെപിയിൽ എത്തിയത്. രാജീവ്‌ ചന്ദ്രശേഖറിൻറെ വിജയത്തിൽ തനിക്ക് വലിയ പങ്കുണ്ടെന്നും ദേവൻ പറഞ്ഞു. സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടു. അത് ഇപ്പോൾ തുറന്ന് പറയുന്നില്ല. എന്റെ രാഷ്ട്രീയ ലൈൻ ബിജെപിയുമായി ചേർന്ന് പോകുന്നില്ല.

5 വർഷം കേരള ബിജെപിക്കൊപ്പം നിന്നിട്ടും യോജിച്ചു പോകുന്നില്ല. രാജി തീരുമാനം അഞ്ച് മാസം മുമ്പെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച ദേവന്‍ പിന്നീട് ഇതിനെ ബി.ജെ.പിയില്‍ ലയിപ്പിക്കുകയായിരുന്നു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article