ബെംഗളുരു:vബെംഗളൂരു- മൈസുരു എക്‌സ്പ്രസ്‌വേയിൽ ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർ മരിച്ചു. 20 പേർക്ക് പരുക്ക്. കണ്ടക്ടർ അരുൺ, ഡ്രൈവർ മിഥിലേഷ് എന്നിവരാണ് മരിച്ചത്.
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഡീലക്സ് ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. റോഡിനു നടുവിലെ സൈൻബോർഡിൽ ഇടിച്ചാണ് ബസ് മറിഞ്ഞത്. രാവിലെ ആറേ മുക്കാലോടെയായിരുന്നു അപകടം. കോഴിക്കോട് ഡിപ്പോയിലെ ബസാണ്.
ബെംഗളൂരു- മൈസുരു എക്‌സ്പ്രസ്‌വേയിൽ ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
