കോയമ്പത്തൂർ: പൊള്ളാച്ചി- ഉദുമൽപേട്ട ദേശീയ പാതയിലുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. വാഹനമോടിച്ച ഡ്രെെവറും ഒരു കുടംബത്തിലെ നാല് പേരുമാണ് മരിച്ചത്. കോയമ്പത്തൂർ സ്വദേശികളാണ് മരിച്ചത്. നിർത്തിയിട്ട ലോറിയിൽ കാറിടിക്കുകയായിരുന്നു. വെള്ളം കൊണ്ടുവരുന്ന ടാങ്കര്‍ ലോറിയിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു.
പാതയോരത്തെ ചെടികൾക്ക് വെള്ളം നനയ്ക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന ഭർത്താവ്, ഭാര്യ, ഇവരുടെ രണ്ട് പെൺകുട്ടികൾ എന്നിവരടങ്ങുന്ന നാലംഗ കുടുംബവും ഡ്രൈവറുമാണ് മരിച്ചത്. അപകടസ്ഥലത്തുതന്നെ അഞ്ചുപേരുടെയും ജീവൻ നഷ്ടപ്പെടുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
