മൊറാദാബാദ്: ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി (എസ്പി) സഖ്യത്തിന് തയാറാണെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. വൈകിയ വേളയില്‍ കരയേണ്ടി വരാതിരിക്കാന്‍ ചര്‍ച്ചകള്‍ നടത്താന്‍ ഇതാണ് കൃത്യമായ സമയമെന്ന് എസ്് ഒവൈസി പറഞ്ഞു.
മൊറാദാബാദില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശില്‍ ബിജെപി വീണ്ടും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. ഒന്നിച്ച് പ്രവര്‍ത്തിക്കാനും സഖ്യമുണ്ടാക്കാനും ഞാന്‍ തയ്യാറാണ്. ചര്‍ച്ചകള്‍ നടത്താന്‍ ഇന്നാണ് ഏറ്റവും അനുയോജ്യമായ സമയം. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പിന്നീട് കരഞ്ഞിട്ട് കാര്യമില്ല- ഒവൈസി പറഞ്ഞു.
പരസ്പരം എതിരാളികളായി മാറി വോട്ടുകള്‍ ഭിന്നിക്കുന്നതിന് പകരം കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് ഒവൈസി അറിയിച്ചു. ഞാന്‍ മത്സരിക്കുന്നത് നിങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ ഞാന്‍ നിങ്ങളോടൊപ്പം ചേര്‍ന്ന് പോരാടാന്‍ തയ്യാറാണ്.തങ്ങളുടെ പോരാട്ടം ഒരു മതത്തിനും എതിരല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.ഞങ്ങളുടെ പോരാട്ടം ഞങ്ങളുടെ അഭിമാനത്തിനും നീതിക്കും വേണ്ടിയാണ്. ഞങ്ങള്‍ ഒതുങ്ങിയിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് തുല്യത വേണം- ഒവൈസി വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
