അസ്താന: നീണ്ട എട്ട് മാസത്തെ ദൗത്യത്തിനൊടുവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് എക്സ്പെഡീഷന് 74 സംഘം ഭൂമിയില്‍ തിരിച്ചെത്തി. സോയൂസ് എം എസ് 28 പേടകത്തിലാണ് സംഘം കസാഖിസ്താനില്‍ ഇറങ്ങിയത്. ഉച്ചയ്ക്ക് 12.33ന് സോയൂസ് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക് ചെയ്ത് ഭൂമിയിലേക്ക് മടക്കയാത്രആരംഭിച്ചത് . വൈകിട്ട് 3.55ന് കസാഖിസ്ഥാനിലെ കരയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. പാരച്യൂട്ട് ഉപയോഗിച്ചാണ് ലാന്‍ഡിങ്.
ദീര്‍ഘകാല ബഹിരാകാശ യാത്രയോട് മനുഷ്യശരീരം എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കുന്ന വിവിധ പഠനങ്ങള്‍ സംഘം നടത്തി. ബഹിരാകാശവുമായി ബന്ധപ്പെട്ടതും ഭൂമിയിലുള്ളതുമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് നൂതന ചികിത്സാമാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കാന്‍ സഹായകമാകുന്ന ഗവേഷണങ്ങളും എക്സ്പെഡീഷന് 74 സംഘം നടത്തി.
എക്സ്പെഡീഷന് 74 സംഘം നടത്തിയ ഈ പരീക്ഷണങ്ങളുടേയും ഗവേഷണങ്ങളുടേയും തുടര്‍ച്ചയാണ് അനില്‍ മേനോന് ഉള്‍പ്പെട്ട എക്സ്പെഡീഷന് 75 ദൗത്യസംഘം നടത്തുക. മൂന്ന് പേര് ഭൂമിയിലേക്ക് മടങ്ങുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞരുടെ എണ്ണം വീണ്ടും ഏഴാകും
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
