മുംബൈ: സെക്സ് റാക്കറ്റിനു വിൽക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു കാമുകനെ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി ഫ്ലാറ്റിലെ ശുചിമുറിയിൽ ഉപേക്ഷിച്ചു യുവതി കടന്നുകളഞ്ഞു. കല്യാൺ ഈസ്റ്റ് മലങ്ക് റോഡിലെ നീൽകന്ദ് ഹൗസിങ് സൊസൈറ്റിയിലാണു കുറ്റകൃത്യം നടന്നത്. ബംഗാൾ സ്വദേശികളാണ് ഇരുവരും.
കൊലപാതകത്തിനു ശേഷം കൊൽക്കത്തയിലേക്കു മുങ്ങിയ യുവതി, കല്യാണിലെ വീട്ടുടമയ്ക്ക് അയച്ച വോയ്സ് മെസേജിലാണു കാമുകനെ കൊലപ്പെടുത്തിയ വിവരം അറിയിച്ചത്. മൃതദേഹം സംസ്കരിക്കണമെന്നും മെസേജിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടുടമ അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ്, ചാക്കിലാക്കി ഉപേക്ഷിച്ച മൃതദേഹഭാഗങ്ങൾ കണ്ടെത്തി. 37 വയസ്സുകാരനായ ഹമീദില്ലയാണു കൊല്ലപ്പെട്ടത്. പ്രതി ഹസീബയെ (35) കണ്ടെത്താനായി പൊലീസ് സംഘം കൊൽക്കത്തയിലേക്കു തിരിച്ചു.
2 മാസം മുൻപാണു കാമുകൻ തന്നെ പുണെയിൽ നിന്നു കല്യാണിലേക്കു കൂട്ടിക്കൊണ്ടുവന്നതെന്നും സെക്സ് റാക്കറ്റിനു കൈമാറാൻ പദ്ധതിയിടുന്നതായി മനസ്സിലാക്കിയതോടെയാണു കൊലപ്പെടുത്തിയതെന്നും യുവതിയുടെ വോയ്സ് മെസേജിലുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
