അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

News Desk
1 Min Read

തൃശൂർ: നഗരത്തിലെ അനാശാസ്യ കേന്ദ്രത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. അസം സ്വദേശിയായ നൂർ ആലമിനെയാണ് പൊലിസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഭൂട്ടാൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

കഴിഞ്ഞ ജൂൺ 21-നാണ് ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) തൃശൂരിലെ വാടകവീട്ടിൽ വെച്ച് കൊല്ലപ്പെടുന്നത്. പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും അടക്കം ആറുപേരെ നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്തായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ഒഡീഷ സ്വദേശിയാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം അനുവദിച്ചിരുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article