‘വിജയ് ദം ദം ബിരിയാണി മത്സരം​’: രുചി പകരാൻ റോഡ് ഷോ ജൂലൈ നാലിന് ബുറൈദയിൽ

News Desk
1 Min Read

ബുറൈദ: സഊദി അറേബ്യയിലെ പ്രമുഖ നഗരങ്ങളിൽ വൻ ജനശ്രദ്ധ പിടിച്ചുപറ്റിയ, രാജ്യത്തെ ഏറ്റവും വലിയ ബിരിയാണി മത്സരമായ ‘വിജയ് ദം ദം ബിരിയാണി കോൺടെസ്​റ്റി​െൻറ’ ജൈത്രയാത്ര ബുറൈദയിലേക്ക്. ഗൾഫ് രാജ്യങ്ങളിലാകെ വലിയ തരംഗം സൃഷ്​ടിച്ച ഈ മത്സരത്തി​െൻറ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന സവിശേഷമായ റോഡ് ഷോ ജൂലൈ നാലിന് ബുറൈദയിലെ സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റിൽ അരങ്ങേറും.

മത്സരത്തിനായി ഇതിനകം രജിസ്​റ്റർ ചെയ്തവർ മാറ്റുരയ്ക്കുന്ന ലാറ്ററൽ എൻട്രി മത്സരമാണ് ഈ റോഡ് ഷോയുടെ പ്രധാന ആകർഷണം. കേവലമൊരു പാചക മത്സരമെന്നതിനപ്പുറം, പ്രവാസികൾക്ക് കുടുംബസമേതം ഒത്തുചേരാനും ആസ്വദിക്കാനും സാധിക്കുന്ന വലിയൊരു സാംസ്കാരിക-സൗഹൃദ സംഗമമായാണ് ഈ റോഡ് ഷോ അണിയറയിൽ ഒരുങ്ങുന്നത്.

‘ഗൾഫ് മാധ്യമവും’ ‘മീഫ്രണ്ടും’ സംയുക്തമായി ഒരുക്കുന്ന പരിപാടിയിൽ പാട്ടും നൃത്തവും ഉൾപ്പെടെയുള്ള വിനോദ പരിപാടികൾ അരങ്ങേറും. കാണികൾക്കായി പ്രത്യേക ഗെയിമുകളും മറ്റ് ആക്ടിവിറ്റികളും ഉണ്ടായിരിക്കുന്നതാണ്. ഇതിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ നിരവധി സമ്മാനങ്ങൾ കൈനിറയെ നേടാനുള്ള അവസരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

ലുലു, ഫ്രണ്ട്‌ലി, സിറ്റി ഫ്ലവർ, കാഫ് ലോജിസ്​റ്റിക്സ്, ടാക്സ് പോയിൻറ്​, ശിഫ അൽ ജസീറ പോളിക്ലിനിക്, ആർ.കെ.ജി എന്നിവരാണ് ഈ മെഗാ ഇവൻറി​െൻറ മുഖ്യ പ്രായോജകർ. ഇന്ത്യ, ഒമാൻ, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ വൻ വിജയകരമായി ബിരിയാണി താരങ്ങളെ തെരഞ്ഞെടുത്തതിന് ശേഷമാണ് ‘വിജയ് ദം ദം ബിരിയാണി കോൺടെസ്​റ്റ്​’ ഇപ്പോൾ സൗദി അറേബ്യയിലും ആവേശത്തി​െൻറ പുതിയ വേലിയേറ്റം സൃഷ്​ടിച്ച്​ മുന്നേറുന്നത്​. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0573728259, 0593808043 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article