ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വീണ്ടും രാജ്യസഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. രാജ്യസഭാ കാലാവധി ഈ മാസം 25ന് അവസാനിച്ചതിന് പിന്നാലെ 26ന് ഖാര്‍ഗെ വീണ്ടും രാജ്യസഭാംഗമായി ചുമതലയേറ്റിരുന്നു. ഇതോടെയാണ് അദ്ദേഹം വീണ്ടും രാജ്യസഭയിലെ പ്രതിപക്ഷ നേതാവായത്.
രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അഭിമാനത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തനം തുടരുമെന്ന് ഖാര്‍ഗെ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിനും ഇന്‍ഡ്യാ സഖ്യത്തിലെ മറ്റ് കക്ഷികള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ പങ്കെടുത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
