നജ്റാൻ: ലഹരിമരുന്ന് കടത്തിയതിന് സൗദിയിൽ മൂന്ന് കുറ്റവാളികൾക്ക് വധശിക്ഷ. നജ്‌റാൻ മേഖലയിൽ മൂന്ന് കുറ്റവാളികൾക്കെതിരെയാണ് ശിക്ഷ നടപ്പാക്കിയത്. രാജ്യത്തേക്ക് ഹാഷിഷ് കടത്തിയതിന് മൂന്ന് സോമാലിയക്കാരായ അഹമ്മദ് ആദം അബ്ദു ഇബ്രാഹിം, അഹമ്മദ് മഹ്മൂദ് ഇസ്മായിൽ അബ്ദുൾ റഹ്മാൻ, മഹമൂദ് അബ്ദുൾ റഹ്മാൻ ഹസ്സൻ എന്നിവർക്കെതിരെയാണ് ഇന്ന് (ഞായറാഴ്ച) ആഭ്യന്തര മന്ത്രാലയം നജ്റാൻ മേഖലയിൽ വധശിക്ഷ നടപ്പാക്കിയത്.
കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ സുരക്ഷാ അധികാരികൾക്ക് കഴിഞ്ഞുവെന്നും നടത്തിയ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതായും മന്ത്രാലയം പറഞ്ഞു. ബന്ധപ്പെട്ട വിചാരണ കോടതി വധശിക്ഷ വിധി പുറപ്പെടുവിക്കുകയും പ്രതിഭാഗം അപ്പീൽ നൽകുകയും പിന്നീട് സുപ്രീം കോടതി വധശിക്ഷ ശരിവെച്ചതോടെ വിധി അന്തിമമായിത്തീർന്നു. ശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതോടെ വിധി നടപ്പിലാക്കുകയും ചെയ്തു.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെല്ലാം നിയമപരമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
