പതിവ് വർക്കൗട്ട് ദുരന്തമായി; ജിമ്മിൽ പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

News Desk
0 Min Read

ഡെറാഡൂൺ: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ പൊലീസുകാരൻ മരിച്ചു. സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഉദ്യോഗസ്ഥനായ ഗിരീഷ് ഭട്ടാണ് വർക്കൗട്ടിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ചത്. ഉത്തരാഖണ്ഡിലെ ചംപാത്ത് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം.

ബാൻബാസയിലുള്ള ജിമ്മിൽ എന്നത്തെയും പോലെ വർക്കൗട്ട് ചെയ്യുന്നതിനിടെ ഗിരീഷിന് വയ്യാതാവുകയും വീഴുകയുമായിരുന്നു. ഉടൻ തന്നെ ഗിരീഷിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യഥാർഥ മരണകാരണം വ്യക്തമല്ല. ഉത്തരാഖണ്ഡ് സ്വദേശിയായ ഗിരീഷ് ബാൻബാസയിലാണ് താമസിച്ചിരുന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article