കിഴക്കൻ സഊദിയിൽ ബസ് അപകടം: കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് മരണം

malayalampress
1 Min Read
  • സഊദി വനിതക്ക് പരിക്ക്

ദമാം: കിഴക്കൻ സഊദിയിലുണ്ടായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ യുവാവ് ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കണ്ണൂർ ചെണ്ടയാട് കുനിയിൽ അഭിലാഷ് ഗോപാലകുറുപ്പ് (33) ആണ് മരിച്ച മലയാളി. കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലാണ് വെള്ളിയാഴ്ച അപകടം ഉണ്ടായത്.

അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ലാൻഡ് റോവർ ഓടിച്ചിരുന്ന സഊദി പൗരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഈ വാഹനത്തിലുണ്ടായിരുന്ന സഊദി സ്വദേശിനിയായ സ്ത്രീക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻതന്നെ അൽ നഈരിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടുപേരുടെയും മൃതദേഹങ്ങൾ നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  അപകടവുമായി ബന്ധപ്പെട്ട് ജുബൈൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം നടത്തിവരികയാണ്. നിയമനടപടികൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. കണ്ണൂർ ചെണ്ടയാട് കുനിയിൽ വീട്ടിൽ ഗോപാലക്കുറുപ്പിന്റെയും പദ്മാവതിയുടെയും മകനാണ് അഭിലാഷ്

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article