ആലപ്പുഴ: ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഫേസ്ബുക്ക് പോസ്റ്റ്. കമ്മിറ്റികളിൽ ആളുകളെ ഉൾപ്പെടുത്തുന്നത് ജാതിയും മതവും നോക്കി. വിമർശിക്കുന്നവരെ ജില്ലാ സെക്രട്ടറി കമ്മിറ്റികളിൽ നിന്ന് വെട്ടി നിരത്തുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
യുവജന സംഘടനയെ നയിക്കുന്നത് 40 കഴിഞ്ഞവരെന്നും ആക്ഷേപം. ഡിവൈഎഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീജിത്ത് പി.ആർ ആണ് ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കായംകുളത്ത് ഡിവൈഎഫ്ഐ ഭാരവാഹി ആകണമെങ്കിൽ പൊന്നാനിയിൽ പോയി തൊപ്പി ഇടേണ്ട അവസ്ഥ എന്നും വിമർശനമുണ്ട്.
മാമോദീസ മുങ്ങുകയോ ശബരിമലയിൽ പോയി മാലയിടുകയോ ചെയ്യണം. ജാതി മത വർഗീയ കാർഡുകൾ നിരത്തിയാണ് അംഗങ്ങളെ തെരഞെടുക്കുന്നത് എന്നും ആക്ഷേപമുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി നിരവധി പ്രവർത്തകർ രംഗത്തെത്തി. പോസ്റ്റിന് താഴെ നേതൃത്വത്തിനെതിരെ നിരവധി പേരാണ് കമൻ്റ് ചെയ്തിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
