വെജിറ്റേറിയൻ ബർ​ഗറില്‍ ചിക്കന്‍; വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡോമിനോസിന് കനത്ത പിഴ

News Desk
1 Min Read

സോനിപത്: ഓർഡർ ചെയ്ത വെജിറ്റേറിയൻ ബർ​ഗറിന് പകരം നോൺ വെജിറ്റേറിയൻ നൽകിയ സംഭവത്തിൽ പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ഡോമിനോസിന് കനത്ത പിഴ.

നവരാത്രി ദിനത്തിൽ വെജിറ്റേറിയൻ എന്ന് രേഖപ്പെടുത്തിയ ബോക്സിലെത്തിയത് ചിക്കൻ അടങ്ങിയ ബർ​ഗറായിരുന്നുവെന്നും കഴിച്ചപ്പോൾ അതിൽ നിന്നും മാംസത്തിന്റെ ഭാ​ഗങ്ങൾ കിട്ടിയെന്നുമുള്ള വിദ്യാർഥിയുടെ പരാതിയിലാണ് വിധി.

ഹരിയാനയിലെ സോനിപത്ത് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് വിധിയെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഹരിയാനയിലെ ഒ പി ജിൻഡാൽ ​ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ് പരാതി നൽകിയത്. തുടർന്ന് വിദ്യാർഥിക്ക് 25,500 രൂപയും ബർ​ഗറിന്റെ പണവും നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു.

നോൺ വെജിറ്റേറിയൻ കവറുകളുടെ ക്ഷാമം മൂലമാണ് വെജിറ്റേറിയൻ ബോക്സുകൾ ഉപയോ​ഗിച്ചതെന്നായിരുന്നു സംഭവത്തിൽ ഔട്ട്ലെറ്റിന്റെ വാദം. എന്നാൽ, ഇത് സേവനത്തിലുണ്ടായ വീഴ്ചയാണെന്ന് ഉപഭോക്തൃ കമ്മീഷൻ വിധിക്കുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article