കേന്ദ്ര മന്ത്രിസഭയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി സുരേഷ്‌ഗോപി

News Desk
1 Min Read

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ സഭയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി സുരേഷ്‌ഗോപി. പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയാണ് സുരേഷ് ഗോപി. തന്നെ മന്ത്രിസഭയിൽ നിന്നൊഴിവാക്കണമെന്ന ആവശ്യം അദ്ദേഹം പ്രധാനമന്ത്രിയെയും അമിത്ഷ അടക്കമുള്ള നേതാക്കളെയും അറിയിച്ചതായാണ് റിപ്പോർട്ട്.

2024 തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് വൻഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബി.ജെ.പി എംപിയാണ് അദ്ദേഹം.

നിരവധി സിനിമകൾ പൂർത്തിയാക്കാനുണ്ട് എന്ന ആവശ്യം മുൻനിർത്തിയാണ് തീരുമാനം എന്നാണ് വിവരം. മന്ത്രിയായ ശേഷം സിനിമ ചെയ്യാനാകാത്ത സാഹചര്യം ഉണ്ടെന്നും നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചു. ഈ മാസം പകുതിയോടെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാന ആവശ്യം സുരേഷ് ഗോപി മുന്നോട്ടുവെച്ചിരുന്നു. തനിക്ക് സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചു. പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹമുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article