പോലീസെത്തിയപ്പോൾ കഞ്ചാവ് തിളച്ച ചോറിൽ ഒളിപ്പിച്ചു; യുവാവ് അറസ്റ്റിൽ

News Desk
0 Min Read

തൃശൂർ: തിളച്ച ചോറിൽ കഞ്ചാവ് ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. കുന്നംകുളം അടുപ്പൂട്ടി സ്വദേശി ബിനീഷ് ആണ് അറസ്റ്റിലായത്. കുക്കറിനുള്ളിൽ നിന്ന് 400 ഗ്രാം കഞ്ചാവും പിടികൂടി. ബിനീഷ് നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ‍പൊലീസ് പരിശോധനയ്ക്ക് എത്തിയത്. ബിനീഷിൻ്റെ വീട്ടിലെത്തിയ അന്വേഷണ സംഘം എല്ലായിടത്തും പരിശോധന നടത്തി. അതിനിടയിൽ അടുക്കളയിൽ നിന്നും കുക്കർ വിസിലടിച്ചു. കുക്കറിൽ നിന്നും അസാധാരണമായി മണം വന്നതോടെ പൊലീസെത്തി കുക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് 400 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article