എബോള ഭീഷണി; രാജ്യത്ത് വീണ്ടും ആശങ്ക; സുഡാനില്‍ നിന്നെത്തിയ വിദ്യാര്‍ഥി നിരീക്ഷണത്തില്‍ 

malayalampress
1 Min Read

ഹൈദരാബാദ്: രാജ്യത്ത് വീണ്ടും എബോള വൈറസ് ആശങ്ക ശക്തമാകുന്നു. സുഡാനില്‍ നിന്നെത്തിയ മറ്റൊരു വിദ്യാര്‍ഥിയെ കൂടി എബോള ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് 20കാരനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വിദഗ്ദ പരിശോധനക്കായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥിക്ക് ഇപ്പോള്‍ പനി ഇല്ലെന്നും, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇയാളൊടൊപ്പം ഉണ്ടായിരുന്ന വ്യക്തിയോട് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരാനും നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ സുഡാനില്‍ നിന്ന് എത്തിയ 35 വയസുള്ള മറ്റൊരു യുവാവിനെയും രോഗ ലക്ഷണങ്ങളോടെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മുട്ടുവേദനക്കുള്ള ചികിത്സക്കായി രാജ്യത്തെത്തിയ ഇയാളെ വിമാനത്താവളത്തിലെ തെര്‍മല്‍ സ്‌ക്രീനിങ്ങില്‍ പനി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് പനിയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!