സഊദിയിലെ ദമാമിൽ റെഡി മിക്‌സ്‌ കമ്പനിയിൽ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

malayalampress
0 Min Read

ദമാം: കിഴക്കൻ സഊദി അറേബ്യയിലെ ജുബൈലിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളായി യുവാവ് മരണപ്പെട്ടു. പെരുമ്പാവൂർ വളയൻചിറങ്ങര കൂറ്റനാട്ടുപറമ്പിൽ വീട്ടിൽ മുസ്ത‌ഫ ആണ് മരണപ്പെട്ടത്. മുപ്പത്തിയഞ്ച് വയസായിരുന്നു. ജുബൈലിലെ റെഡി മിക്‌സ്‌ കമ്പനിയിലുണ്ടായ ദൗർഭാഗ്യകരമായ അപകടത്തെ തുടർന്നായിരുന്നു മരണം. ഇന്നലെ (തിങ്കൾ) യാണ് ദാരുണ അപകടം നടന്നത്.

അപകടവിവരമറിഞ്ഞതിനെ തുടർന്ന് ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി മയ്യിത്ത് എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സജീവമായ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുന്ന മയ്യിത്തിൻ്റെ കബറടക്കം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!