കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി; നാലു ജില്ലകളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം

News Desk
1 Min Read

കോഴിക്കോട്: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നി ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി. ഇന്നുമുതൽ 25 വരെയാണ് നിയന്ത്രണം. കോഴിക്കോട് 400 കെ.വി.സബ്സ്റ്റേഷനിലെ 3-മത് നമ്പര്‍ 500 എം.വി.എ. ട്രാന്‍‍സ്ഫോര്‍‍മറിൻ്റെ 220 കെ.വി. ബുഷിങ്ങില്‍‍ തകരാര്‍ സംഭവിച്ചിരുന്നു. ഈ ട്രാന്‍‍സ്ഫോര്‍‍മറിൻ്റെ അറ്റകുറ്റപണി നടന്നുകൊണ്ടിരിക്കുന്നതിനാലാണ് 4 ദിവസം വൈദ്യുതി തടസപ്പെടുന്നത്.

ഈ ജില്ലകളിൽ അറ്റകുറ്റപണികള്‍‍‍ക്കായി നേരത്തെ ഒരാഴ്ച വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ജോലികള്‍ പൂര്‍‍ത്തിയാക്കുന്നതിന് കൂടുതൽ സമയം വേണം എന്നതിനാലാണ് നിയന്ത്രണം വീണ്ടും നീട്ടിയത്.

ഭാഗിക വൈദ്യുതി തടസം ഏർപ്പെടുന്നതിൽ കെഎസ്ഇബി ഖേദം പ്രകടിപ്പിച്ചു. കാലവർഷത്തിന് മുൻപ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!