യദു ഫോണിൽ സംസാരിച്ചതിന് തെളിവില്ല, വിവരാവകാശ രേഖ പുറത്ത്; ഗണേഷ് കുമാറിന്റെ വാദം പൊളിച്ച് മുൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ

News Desk
1 Min Read

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് മുൻ മേയർ ആര്യ രാജേന്ദ്രനുമായി നടുറോഡിൽ വാക്കേറ്റമുണ്ടായതിന് പിന്നാലെ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട കെ.എസ്.ആർ.ടി.സി താത്കാലിക ഡ്രൈവർ യദുകൃഷ്ണൻ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്.

മണിക്കൂറുകളോളം ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചതിനാലാണ് യദുവിനെതിരെ നടപടിയെടുത്തതെന്ന മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണം വിവരാവകാശ രേഖകളിലൂടെ യദു പൊളിച്ചടുക്കി. ആര്യ രാജേന്ദ്രനുമായുള്ള പ്രശ്നം കാരണം തന്നെയാണ് തനിക്കെതിരെ നടപടിയുണ്ടായതെന്നും മന്ത്രി പറഞ്ഞത് ശുദ്ധ കളവാണെന്നും യദു വ്യക്തമാക്കുന്നു.

തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിൽ യദു തുടർച്ചയായി ആറ് മണിക്കൂറോളം ഇയർഫോൺ വെച്ച് ഫോണിൽ സംസാരിച്ചതിനാണ് നടപടിയെന്നായിരുന്നു മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിലപാട്. ഇത് യാത്രക്കാരുടെയും മറ്റ് ജനങ്ങളുടെയും ജീവൻ അപകടത്തിലാക്കുന്ന നടപടിയാണെന്നും, യദു ഫോണിൽ സംസാരിച്ച കാര്യം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കോൾ ഡീറ്റെയിൽസ് സഹിതം കെ.എസ്.ആർ.ടി.സി സി.എം.ഡിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. ആര്യ രാജേന്ദ്രനുമായുണ്ടായ പ്രശ്നമല്ല നടപടിക്ക് കാരണമെന്നായിരുന്നു സ്വകാര്യ ചാനൽ അഭിമുഖത്തിൽ മന്ത്രി പറഞ്ഞത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!