ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ വന്‍ വിജയം നേടി നേടി വിജയ് സര്‍ക്കാര്‍. സഭയിലെ 144 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ ഭൂരിപക്ഷം ഉറപ്പാക്കിയത്.22 പേര് എതിര്‍ത്തു. അഞ്ച് പേര് വിട്ടുനിന്നു. ഡി എം കെയും അവരുടെ 59 എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എഐഡിഎംകെയിലെ 47 എംഎല്‍എമാരോട് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു
ടിവികെയുടെയും സഖ്യകക്ഷികളുടെയും 120 വോട്ടുകള്‍ക്ക് പുറമെ എഐഎഡിഎംകെയിലെ വിമത വിഭാഗത്തിന്റെ പിന്തുണ കൂടി സര്‍ക്കാരിന് ലഭിച്ചു.കോണ്‍ഗ്രസ് (അഞ്ച്), സിപിഐ (രണ്ട്), സിപിഎം (രണ്ട്), വിസികെ (രണ്ട്), ഐയുഎംഎല്‍ (രണ്ട്) എന്നീ പാര്‍ട്ടികള്‍ വിജയ് സര്‍ക്കാരിന് പിന്തുണ അറിയിച്ചു. എഎംഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കാമരാജും ടിവികെയ്ക്ക് പിന്തുണ നല്കി.
വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുന്‍പ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ എംഎല്‍എമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
എഐഎഡിഎംകെ പിളരുന്ന കാഴ്ചക്കും നിയമസഭ വേദിയായി.പാര്‍ട്ടി വിപ്പ് ലംഘിച്ച് എസ് പി വേലുമണിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സര്‍ക്കാരിന് അനുകൂലമായി നിലപാടെടുത്തപ്പോള്‍, എടപ്പാടി പളനിസ്വാമി (ഇപിഎസ്) ഇതിനെ ശക്തമായി എതിര്‍ത്തു.
മേയ് 4ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ടി വി കെക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് വിശ്വാസ വോട്ടെടുപ്പ് ആവശ്യമായി വന്നത്. ആകെയുള്ള 234 സീറ്റുകളില്‍ 108 എണ്ണം വിജയിയുടെ പാര്‍ട്ടി നേടി. ഭൂരിപക്ഷത്തിന് 10 സീറ്റുകള്‍ കൂടി ആവശ്യമായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
