കുറയ്ക്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രിയുടെ അഞ്ച് രാഷ്ട്ര പര്യടനം; ആദ്യം പോകുക യു.എ.യിലേക്ക്

News Desk
1 Min Read

ന്യൂഡൽഹി/ദുബൈ: വിദേശയാത്രകൾ ഒഴിവാക്കി ഇന്ത്യയുടെ വൈവിധ്യങ്ങൾ ആസ്വദിക്കണമെന്ന് പൗരന്മാരോട് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിപുലമായ വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. ഈ വെള്ളിയാഴ്ച യുഎഇയിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്.

ഹൈദരാബാദിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ്, വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിന് മുൻപ് ഇന്ത്യയിലെ സ്ഥലങ്ങൾ സന്ദർശിക്കാൻ മോദി ജനങ്ങളോട് ആവശ്യപ്പെട്ടത്. പാസ്‌പോർട്ട് പോലുമില്ലാതെ മറ്റൊരു രാജ്യം സന്ദർശിച്ച അനുഭവം നൽകാൻ ഇന്ത്യയിലെ വൈവിധ്യങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക ആവശ്യങ്ങൾക്കായി മോദിയുടെ വിദേശയാത്ര.

വെള്ളിയാഴ്ച യുഎഇയിലെത്തുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഊർജ സുരക്ഷ, വ്യാപാരം, നിക്ഷേപം എന്നിവയാകും പ്രധാന ചർച്ചാവിഷയങ്ങൾ. 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹവുമായും അദ്ദേഹം സംവദിക്കും.

മെയ് 15 മുതൽ 17 വരെ നെതർലൻഡ്‌സിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. പ്രതിരോധം, സെമികണ്ടക്ടർ, ജലവിഭവ മാനേജ്‌മെന്റ് എന്നീ മേഖലകളിൽ നിർണായക കരാറുകൾ ഇവിടെ പ്രതീക്ഷിക്കുന്നുണ്ട്. തുടർന്ന് മെയ് 17-ന് സ്വീഡനിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണുമായി കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ ബിസിനസ് കോൺക്ലേവിലും അദ്ദേഹം പങ്കെടുക്കും.

43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേ സന്ദർശിക്കുന്നത്. മെയ് 18-ന് നോർവേയിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ മോദി പങ്കെടുക്കും. പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ മെയ് 19, 20 തീയതികളിൽ അദ്ദേഹം ഇറ്റലി സന്ദർശിക്കും.

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇന്ധന ലഭ്യതയിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കണമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക സാഹചര്യം കൂടി കണക്കിലെടുത്താണ് വിദേശയാത്രകൾ നിയന്ത്രിക്കാൻ അദ്ദേഹം നിർദേശിച്ചത്. എന്നാൽ ആഗോളതലത്തിലുള്ള പുതിയ സാഹചര്യങ്ങളിൽ ഇന്ത്യയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ ഔദ്യോഗിക പര്യടനം എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!