ഡൽഹിയിൽ നാല് നില കെട്ടിടത്തിൽ വൻ തീപിടിത്തം; ഒൻപത് മരണം, ഏഴ് പേർക്ക് പൊള്ളലേറ്റു

News Desk
0 Min Read

ഡൽഹി: ഈസ്റ്റ് ഡൽഹിയിലെ വിവേക് വിഹാറിൽ നാല് നില കെട്ടിടത്തിന് തീപിടിച്ച് ഒൻപത് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കെട്ടിടത്തിൽ തീപടർന്നത്. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ആദ്യ ലഭിക്കുന്ന വിവരം. തീയണയ്ക്കാനായി പ്രദേശത്ത് പതിനാലോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ കുതിച്ചെത്തിയിരുന്നു.

തീ നിയന്ത്രണവിധേയമാക്കിയ ശേഷം പത്തോളം പേരെ അപകടസ്ഥലത്ത് നിന്നും രക്ഷപ്പെടുത്താനായെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. ആറ് മണിയോടെ തീയണയ്ക്കാൻ കഴിഞ്ഞിരുന്നു. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!