മലപ്പുറം: മങ്കടയിൽ സുഹൃത്തുക്കളായ നാലു വിദ്യാർഥികൾ മിന്നലേറ്റ് മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത്. മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റിലെത്തിയതായിരുന്നു വിദ്യാർഥികൾ. പരുക്കേറ്റ മൂന്നുപേരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
പുനലൂർ നെല്ലിപ്പള്ളിയിൽ സർവീസ് സ്റ്റേഷന് സമീപം മൺതിട്ട ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിൽ അടുത്തുള്ള സർവീസ് സ്റ്റേഷനിലാണ് സംഭവം. പുനലൂർ പിറവന്തൂൽ വൻമള സ്വദേശി ഷിജു ആണ് മരിച്ചത്. ഇദ്ദേഹം സർവീസ് സ്റ്റേഷൻ തൊഴിലാളിയാണ്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ടോറസിന് മുകളിലേക്കാണ് സർവീസ് സ്റ്റേഷന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണത്.
മലപ്പുറം മങ്കടയിൽ നാലു കുട്ടികൾ മിന്നലേറ്റ് മരിച്ചു. പന്തല്ലൂർ മലയിലെ കുരങ്ങൻചോല വ്യൂ പോയിന്റ് സന്ദർശിക്കാനെത്തിയ കുട്ടികൾക്കാണ് മിന്നലേറ്റത്. രണ്ടു പേർക്ക് പരുക്കേറ്റു. ഒരു കുട്ടിയെ കാണാതായെന്ന് അഭ്യൂഹമുണ്ട്. ഇവർക്കായി തിരച്ചിൽ നടത്തുകയാണ്. പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിദായ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
