കൊല്ലം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരവിപുരത്തു യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച RSP യുടെ അഡ്വക്കേറ്റ് വിഷ്ണു മോഹനേയും ചടയമംഗലത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച എഎൻ നസീറിനെയും പരാജയപ്പെടുത്തുവാനായി കൊല്ലം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സിപിഎമ്മുമായി ഒത്തു കളിച്ചു എന്ന് ആരോപണം. തെക്കൻ ജില്ലയിൽ മുസ്ലീംലീഗിനുള്ള പുനലൂരിലെ സീറ്റ് ചടയമംഗലതോ ഇരവിപുരതോ ലഭിക്കുമെന്ന് പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ നിരന്തരം പ്രചാരണം നടത്തിയ ലീഗ് നേതാവ് സീറ്റ് വിഭജന ചർച്ചയുമായി പാണക്കാട് നടന്ന സംസ്ഥാന മുസ്ലിംലീഗിന്റെ മീറ്റിങ്ങിന് ആഴ്ചകൾക്ക് മുന്നേ ചടയമംഗലം സീറ്റ് തരപ്പെടുത്തുവാനായി മലപ്പുറത്ത് തമ്പടിച്ചിട്ടുണ്ടായിരുന്നുവെന്നും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കൊണ്ട് കൊല്ലം കോർപറേഷനിലെ ഡെപ്യൂട്ടി മേയർ സ്ഥാനവുമായി ആർഎസ്പിയുടെ മുൻ സെക്രട്ടറിയും സീനിയർ നേതാവുമായ എഎ അസീസിനെ പരസ്യമായി സോഷ്യൽ മീഡിയയിലൂടെ ആക്ഷേപിച്ചിട്ടുണ്ടായിരുന്നുവെന്നും അണികളിൽ ഒരു വിഭാഗം ആരോപണവുമായി രംഗത്തെത്തി.
അവസാനഘട്ട മുസ്ലിംലീഗിന്റെ സീറ്റ് വിഭജന ചർച്ചയിൽ ചടയമംഗലം സീറ്റ് കോൺഗ്രസ് എടുക്കുന്നതായിട്ടും പുനലൂർ സീറ്റിൽ കൊല്ലം ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് മത്സരിക്കുമെന്ന തങ്ങളുടെ പ്രഖ്യാപനത്തോടെ ഇരവിപുരതും ചടയമംഗലത്തും യുഡിഎഫിന്റെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുവാൻ ലീഗ് നേതാവ് CPM മുമ്മായി രഹസ്യ ധാരണയിൽ നടത്തി തുടങ്ങിയിരുന്നുവെന്നാണ് ആരോപണം. സ്വന്തം മണ്ഡലമായ ചാത്തന്നൂരിൽ യുഡിഎഫിന് വേണ്ടി പ്രവർത്തിക്കാതെ കൊല്ലം ജില്ലയിലെ ഇരവിപുരത്തും ചടയമംഗലത്തും എൽഡിഎഫിന്റെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനായിട്ടാണ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കൂടിയായ നേതാവ് പ്രവർത്തിച്ചത് എന്നും, ജനറൽ സെക്രട്ടറിയുടെ ചാത്തന്നൂർ മണ്ഡലം ഇന്ന് ബിജെപിയുടെ മണ്ഡലമായി മാറിയത് ജില്ലാ മുസ്ലിം ലീഗ് പ്രവർത്തകരെ സംബന്ധിച്ചിടത്തോളം നാണക്കേട് ഉണ്ടാക്കുന്നതാണ് എന്നുള്ള ശക്തമായ ആരോപണം കൊല്ലം ജില്ലയിലെ യുഡിഎഫ് കേന്ദ്രങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.
പത്തുവർഷം അധികാരമില്ലാതെ പുറത്തു നിന്ന യുഡിഎഫ് സംവിധാനത്തെ അധികാരത്തിൽ എത്തിക്കുവാൻ താഴെത്തട്ടിൽ ഉള്ള പ്രവർത്തകർ എല്ലാവരും സംഘടിച്ച് പ്രവർത്തിച്ചിട്ടും ജില്ലയിലെ മുസ്ലിംലീഗിന്റെ ജനറൽ സെക്രട്ടറി ഒരു സാഹചര്യത്തിലും യുഡിഎഫിന് വേണ്ടി പ്രവർത്തിക്കുവാനോ പരസ്യപ്രചാരണത്തിനോ ഇറങ്ങിയിട്ടില്ലെന്നുള്ള ആരോപണം ശക്തമായി നിൽക്കുകയാണ്. മാത്രമല്ല ജില്ലയിലെ മുസ്ലിം ലീഗ് കമ്മിറ്റികളിലെയും പോഷക സംഘടനകളിലെയും നിരവധി പ്രമുഖ വ്യക്തികളെ പാർട്ടിയിൽ നിന്നും അകറ്റി നിർത്തുന്നതിലും ഇദ്ദേഹത്തിന്റെ നിലപാടുകൾ മുഖ്യ കാരണം ആയിട്ടുണ്ടെന്നും ആരോപണമുണ്ട്.
പാർട്ടിയോടും മുന്നണി സംവിധാനത്തോടും യാതൊരു കടപ്പാടും ഇല്ലാത്ത ഇങ്ങനെയുള്ള ഒരു ജില്ലാ ജനറൽ സെക്രട്ടറി വച്ചുകൊണ്ട് ജില്ലയിൽ പാർട്ടി പ്രവർത്തനം നടത്തുന്നത് ഭാവിയിൽ വളരെ ദുഷ്കരമാണ് എന്ന് ജില്ലയിലെ നിരവധി മുസ്ലീം ലീഗിന്റെയും യുഡിഎഫിന്റെയും നേതാക്കൾ പരസ്യമായി തന്നെ സംസാരിക്കുവാൻ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, 2021ലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകൊണ്ട് പുനലൂരിൽ മുസ്ലിംലീഗിന്റെ സ്ഥാനാർത്ഥിയെ മത്സരിച്ച അബ്ദുറഹ്മാൻ രണ്ടത്താണിയുടെ തെരഞ്ഞെടുപ്പിന്റെ സാമ്പത്തിക ചെലവുമായി ബന്ധപ്പെട്ടുകൊണ്ട് പല ആരോപണങ്ങളും ജില്ലാ കമ്മിറ്റിയിൽ ഉയരുകയും അവസാനം അത് കയ്യാങ്കളിയിൽ അവസാനിക്കുകയും ചെയ്ത സംഭവവും ഉണ്ടായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
