പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കും; കെഎസ്ആർടിസിയിലെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ

News Desk
1 Min Read

കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. സൗജന്യം ഏർപ്പെടുത്തിയാൽ പൊതു ഗതാഗത സംവിധാനം നശിപ്പിക്കപ്പെടുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ആരോപിച്ചു. സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നവരിൽ 70 ശതമാനവും സ്ത്രീകളാണ്.

കെഎസ്ആർടിസിയിൽ സൗജന്യം പ്രഖ്യാപിച്ചാൽ സ്ത്രീകൾ കൂട്ടത്തോടെ സ്വകാര്യ ബസുകളിൽ കയറാതാകും. ഇത് സ്വകാര്യ ബസ് മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഇവരുടെ വാദം. സൗജന്യ യാത്ര നൽകിയാൽ, വിദ്യാർഥികൾക്ക് വേണ്ടി മാത്രം സർവീസ് നടത്തേണ്ടി വരും.

ഇത് കെഎസ്ആർടിസിയിലെ പോലെ ശമ്പളം ഇല്ലാത്ത അവസ്ഥയിലേക്ക് സ്വകാര്യ ബസ് ജീവനക്കാരും മാറും. സൗജന്യ യാത്ര പ്രഖ്യാപനം യുഡിഎഫ് സർക്കാർ പുനഃപ രിശോധിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.

ബസ് ഉടമകളുമായി ചർച്ച നടത്താതെയാണ് പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ച ആശങ്ക വി.ഡി. സതീശനെ അറിയിച്ചതാണ്. ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാവണമെന്നും ഇവർ ആവശ്യപ്പെട്ടു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!