“എല്‍ഡിഎഫ് ചോദിച്ച് വാങ്ങിയ തോല്‍വി, ധാര്‍ഷ്ട്യവും ധൂര്‍ത്തും പ്രതിപക്ഷ ബോധമില്ലാത്ത പെരുമാറ്റവും തിരിച്ചടി”; വിമര്‍ശനവുമായി സമസ്ത മുഖപത്രം

News Desk
0 Min Read

മലപ്പുറം: കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റ തോല്‍വി ചോദിച്ച് വാങ്ങിയതാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. ഭരണ വിരുദ്ധ വികാരത്തിന് പുറമെ ധാര്‍ഷ്ട്യവും ധൂര്‍ത്തും പ്രതിപക്ഷ ബോധമില്ലാത്ത പെരുമാറ്റവും തിരിച്ചടിയായി.

മതേതര നിലപാടിലെ വിട്ടുവീഴ്ചയും വര്‍ഗീയ-വിദ്വേഷ പ്രചാരകരെ ഒപ്പം നിര്‍ത്തിയതും പിഴവായെന്ന് സമസ്ത മുഖപത്രം വിമര്‍ശിച്ചു. ബിജെപിയുടെ കടന്നുവരവ് മതേതര കേരളത്തെ ആശങ്കപ്പെടുത്തുന്നതായും മുഖപത്രം വ്യക്തമാക്കുന്നു.

‘കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച എല്‍ഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയുണ്ടായത് ആകസ്മികമല്ല. മന്ത്രിമാരുള്‍പ്പെടെ വലിയ വോട്ടിന് തോറ്റതും മുഖ്യമന്ത്രിയടക്കം ഭഊരിപക്ഷം കുറഞ്ഞ് നിറം മങ്ങിയ ജയം കാഴ്ചവച്ചതും ഭരണവിരുദ്ധ വികാരം അലയടിച്ചതിനാലാണ്,’ മുഖപത്രം പറയുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!