ഒടുവിൽ 120 സീറ്റ്, ടിവികെ അധികാരത്തിലേക്ക്; വിജയ് മുഖ്യമന്ത്രിയാകും

News Desk
1 Min Read

ചെന്നൈ: ഉദ്വേഗ നീക്കത്തിനൊടുവിൽ 120 സീറ്റുമായി തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ അധികാരത്തിലേക്ക്. കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവരെക്കൂടാതെ മുസ്‌ലിം ലീഗും, വിടുതലൈ ചിരുതൈകൾ കക്ഷിയും (വിസികെ) പിന്തുണച്ചതോടെയാണ് 118 സീറ്റെന്ന കേവല ഭൂരിപക്ഷത്തിൽ ടിവികെ എത്തിയത്. ഗവർണറെ കണ്ട് പിന്തുണക്കത്ത് കൈമാറി. ടിവികെ പാർട്ടി ആസ്ഥാനത്ത് വൻ ആഘോഷം. 

പിന്തുണച്ചവരുടെ സീറ്റുനില ഇങ്ങനെ: കോൺഗ്രസ് ( 5 എംഎൽഎമാർ), മുസ്‍ലിം ലീഗ് (2), സിപിഎം (2), സിപിഐ (2), വിടുതലൈ ചിരുതൈകൾ കക്ഷി (2). ഇവരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യ മറികടക്കാനായത്. ബുധൻ, വ്യാഴം ദിവസങ്ങളിലും വിജയ്‌യും ഗവർണറും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ സഭയിൽ ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് തവണയും വിജയിന്റെ അവകാശവാദം ഗവർണർ തള്ളുകയായിരുന്നു.

കഴിഞ്ഞമാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിന്റെ തമിഴക വെട്രി കഴകം മികച്ച മുന്നേറ്റമാണ് നടത്തിയത്. 234 സീറ്റുകളിൽ 108 എണ്ണം സ്വന്തമാക്കി. വിജയ് 2 മണ്ഡലങ്ങളിലാണ് വിജയിച്ചത്. അതിനാൽ കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കൂടി ടിവികെയ്ക്ക് ആവശ്യമായിരുന്നു. വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയിൽ, 113 എംഎൽഎമാരെ മാത്രം വച്ച് നിങ്ങൾ എങ്ങനെ സർക്കാർ രൂപീകരിക്കുമെന്നും ഏതൊക്കെ പാർട്ടികൾ നിങ്ങളെ പിന്തുണയ്ക്കുമെന്നും ഗവർണർ ചോദിച്ചിരുന്നു. അന്ന് വിജയ് നൽകിയ മറുപടിയിൽ ഗവർണർ തൃപ്തനായിരുന്നില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!