തമിഴ്‌നാട്ടില്‍ നാളെ നിശ്ചയിച്ച വിജയ് യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍

News Desk
1 Min Read

ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും എന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം.

ഗവര്‍ണറെ മുന്‍ നിര്‍ത്തി തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിച്ച് പിന്‍വാതില്‍ ഭരണം നടത്താനുള്ള കേന്ദ്ര ബി ജെ പി നേതൃത്വത്തിന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് നാളെ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന വിവരം പുറത്തുവന്നെങ്കിലും വി സി കെയുടെ പിന്തണക്കത്ത് ലഭിച്ചില്ലെന്നു ഗവര്‍ണര്‍ അറിയിച്ചതോടെയാണ് ഇപ്പോള്‍ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായത്. പിന്തുണ നല്‍കുന്നതിനു പകരമായി വി സി കെ ആവശ്യപ്പെട്ട പദവികളില്‍ തീരുമാനമാകാത്തതിനാലാണ് കത്തുകൊടുക്കാത്തത് എന്നാണ് വിവരം.

ഡി എം കെ മുന്നണി വിട്ട് കോണ്‍ഗ്രസ്സ് നേരത്തെ വിജയ്ക്ക പിന്തുണ നല്‍കിയിരുന്നു. ഡി എം കെ മുന്നണി വിടാതെ വിജയ് സര്‍ക്കാറിന് പുറത്തുനിന്നു പിന്തുണ നല്‍കുമെന്ന നിലപാടാണ് സി പി എം, സി പി ഐ പാര്‍ട്ടികള്‍ സ്വീകരിച്ചത്. വി സി കെയും പിന്തുണ നല്‍കുമെന്നു വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിജയ്ക്ക് പിന്തുണ നല്‍കുമെന്നും പ്രഖ്യാപിച്ചതോടെയാണ് ഭരിക്കാനാവശ്യമായ 118 അംഗങ്ങളുടെ പിന്തുണ ടിവി കെ ഉറപ്പാക്കിയത്. ഇന്ന് വൈകീട്ടോടെ വിജയ് ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട് 118 അംഗങ്ങളുടെ പിന്തുണ കത്ത് കൈമാറി സര്‍ക്കാരുണ്ടാക്കാനുള്ള അവകാശമുന്നയിച്ചു.

പിന്നാലെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിജയ്യെ ക്ഷണിച്ചു. നാളെ രാവിലെ 11 മണിക്ക് ചെന്നൈയില്‍ സത്യപ്രതിജ്ഞ എന്ന വിവരം പുറത്തുവന്നു. ജവഹാര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍ എന്നായിരുന്നു അറിയിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും വിവരമുണ്ടായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!