യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം. മിസൈൽ ആക്രണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സന്ദേശങ്ങൾ ഫോണുകളിൽ ലഭിച്ചു.
വ്യോമാക്രമണം പ്രതിരോധ സേന ചെറുക്കുകയാണെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച പ്രോജക്ട് ഫ്രീഡം എന്ന പദ്ധതിയെ തള്ളിക്കളഞ്ഞ് ഇറാൻ. ഇത് പ്രോജക്ട് ഡെഡ്‌ലോക്ക് ആണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പരിഹസിച്ചു. പാക്കിസ്ഥാന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തിൽ സൈനിക ഇടപെടലുകൾ സ്ഥിതി വഷളാക്കുമെന്നും അരാഗ്ചി ചൂണ്ടിക്കാട്ടി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
