വീട്ടിൽ നിന്നും പുറത്തിറങ്ങാതെ പിണറായി; തോൽവിക്ക് ശേഷം മാധ്യമങ്ങളെയും കാണാതെ മുഖ്യമന്ത്രി

News Desk
1 Min Read

കണ്ണൂർ: തോൽവിക്ക് ശേഷം മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് പിണറായിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. എംഎൽഎ ഓഫീസിൽ എത്തും എന്നായിരുന്നു ആദ്യം അറിയിച്ചത്.

എന്നാൽ ഫലം മോശമായതിനെ തുടർന്ന് ഓഫീസിൽ വന്നില്ല. അതേസമയം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയും പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയവും അതീവ ഗൗരവത്തോടെ കാണുന്നതായി സിപിഎം പൊളിറ്റ് ബ്യൂറോ.

പത്ത് വർഷം നീണ്ടുനിന്ന ഭരണത്തിന് ശേഷം കേരളത്തിൽ എൽഡിഎഫ് പരാജയപ്പെട്ടത് ജനവിധി മാനിച്ചുതന്നെ പരിശോധിക്കുമെന്ന് പാർട്ടി അറിയിച്ചു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും ജനക്ഷേമത്തിനായി പരമാവധി ശ്രമിച്ചിട്ടും കേരളത്തിൽ ഭരണത്തുടർച്ച നേടാനാവാത്തത് എന്തുകൊണ്ടാണെന്ന് പാർട്ടി പരിശോധിക്കും. പരാജയത്തിന്‍റെ കാരണങ്ങളെക്കുറിച്ച് ഗൗരവമായ ആത്മപരിശോധന നടത്തുമെന്നും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ച് ജനകീയ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും പാർട്ടി വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!